InternationalNature

വിചിത്രമായ മഞ്ഞ കൊഞ്ച് ; 30 ലക്ഷത്തിൽ ഒന്ന്

“Manju”

ചെമ്മീനെ കാണാത്തവർ ഉണ്ടാവില്ല . എന്നാൽ മഞ്ഞ കൊഞ്ചിനെ കാണുന്നത് ആദ്യമായിട്ടാകും . അമേരിക്കയിലെ മസാച്ച്യൂസെറ്റിന്റെ കിഴക്കന്‍ മേഖലയിലുള്ള കടലിടുക്കിൽ നിന്നാണ് ഈ കൊഞ്ചിനെ ലഭിച്ചത്. മാര്‍ലി ബോബ് എന്ന മീന്‍പിടുത്തക്കാരനാണ് ഈ കൊഞ്ചിനെ പിടികൂടിയത്.

ഇത്തരം ഒരു കൊഞ്ച് 30 ലക്ഷത്തില്‍ ഒന്നേ കാണൂ. 3 മില്യണ്‍ ലോബ്സറ്റര്‍ കൊഞ്ചുകളില്‍ ഒന്നു മാത്രമാണ് കടുത്ത മഞ്ഞ നിറത്തില്‍ കാണപ്പെടുകയെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരത്തില്‍ നിറത്തിലും നീളത്തിലും ഏത്തപ്പഴത്തോട് സാമ്യമുള്ള ഒരു കൊഞ്ചിനെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.ലൂസിസം എന്ന ശാരീരിക അവസ്ഥയാണ് ഇവയ്ക്ക് വ്യത്യസ്തങ്ങളായ നിറം ഉണ്ടാകാന്‍ കാരണം. ഈ ശാരീരികമായ വ്യത്യസ്തത കരയിലെ മൃഗങ്ങളിലും കാണപ്പെടാറുണ്ട്

അപൂര്‍വ കൊഞ്ചിനെ കിട്ടിയിട്ടും അതിനെ വിൽക്കാന്‍ മാര്‍ലി ബോബ് തയാറായില്ല. ന്യൂ ഇംഗ്ലണ്ട് സര്‍വകലാശാലയിലെ മറൈന്‍ സയന്‍സ് സെന്‍ററിന് ഈ കൊഞ്ചിനെ സൗജന്യമായി വിട്ടു നല്‍കുകയായിരുന്നു.

മറൈന്‍ സയന്‍സ് സെന്‍ററിലെ ഗവേഷകര്‍ രൂപത്തിനനുസരിച്ച് ബനാന എന്ന പേരും ഈ കൊഞ്ചിന് നല്‍കി. മഞ്ഞ നിറത്തില്‍ മാത്രമല്ല നീല, തൂവെള്ള നിറങ്ങളിലും ഇത്തരത്തിലുള്ള അപൂര്‍വ കൊഞ്ചുകള്‍ കാണപ്പെടാറുണ്ട്.ക്രിസ്റ്റല്‍ ലോബസ്റ്റര്‍ എന്ന വിഭാഗത്തില്‍ പെട്ട ലോബ്സറ്റര്‍ കൊഞ്ചുകള്‍ക്കാണ് ഇങ്ങനെ അപൂര്‍വമായെങ്കിലും വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെടാന്‍ സാധിക്കുന്നത്

Related Articles

Back to top button