IndiaInternationalKeralaLatest

ബീഹാറില്‍ പ്രളയബാധിതരുടെ എണ്ണം 38 ലക്ഷമായി

“Manju”

സിന്ധുമോള്‍ ആര്‍

പട്‌ന: ഇടമുറിയാതെ പെയ്യുന്ന മഴയില്‍ ബീഹാറിലെ പ്രളയബാധിതരുടെ എണ്ണം 38,47,531 ആയി. ഇതുവരെ 25,116 പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 26 ദേശീയ ദുരന്തനിവാരണ സേന ടീമുകളെ പ്രളയബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. മാസാഫര്‍പൂരില്‍ 8,77,138 പേരെയാണ് പ്രളയം ഗുരുതരമായി ബാധിച്ചിട്ടുള്ളത്. സുപോളില്‍ 81,198 പേരെയും ബാധിച്ചു.

മഴ കനത്തതോടെ മുസാഫര്‍പൂരിലൂടെ ഒഴുകുന്ന ബാഗമതി, ഗന്റകി നദികള്‍ കരകവിഞ്ഞൊഴുകി നാശനഷ്ടങ്ങള്‍ വര്‍ധിപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വ്യാപകമായി വെള്ളം കയറിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇടമുറിയാതെ പെയ്യുന്ന മഴ ജനങ്ങളുടെ ജീവനോപാധികള്‍ നഷ്ടപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം സംസ്ഥാന ഭരണകൂടം വേണ്ട വിധത്തില്‍ ഇടപെടുന്നില്ലെന്ന പരാതിയും പുറത്തുവരുന്നുണ്ട്. ഭക്ഷണവും താമസവുമില്ലാതെ ജനങ്ങള്‍ തെരുവിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related Articles

Back to top button