InternationalLatest

ഇന്ത്യ, ഇസ്രായേല്‍, യുഎഇ, യുഎസ് പുതിയ കൂട്ടായ്മ

“Manju”

വാഷിങ്ടണ്‍: ഇന്ത്യ, ഇസ്രായേല്‍, യുഎഇ, യുഎസ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ സഖ്യത്തിന്റെ ആദ്യ യോഗം അടുത്ത മാസം നടക്കുമെന്ന് വൈറ്റ് ഹൗസ്. ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പുനരുജ്ജീവിപ്പിക്കുന്നതിന്റേയും ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ രാഷ്ട്രസഖ്യം രൂപീകരിച്ചത്. I2U2 എന്നാണ് സഖ്യം അറിയപ്പെടുക.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി നെഫ്‌റ്റെയില്‍ ബെന്നെറ്റ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ എന്നിവര്‍ അടുത്തമാസം നടക്കുന്ന ആദ്യ വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കും. ഭക്ഷ്യസുരക്ഷ പ്രതിസന്ധി, രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട സഹകരണം തുടങ്ങിയവ ആദ്യത്തെ യോഗത്തില്‍ ചര്‍ച്ചയാവും.

Related Articles

Back to top button