International

കൊറോണ ദുരിതാശ്വാസം: ബൈഡൻ ഭരണകൂടത്തിന്റെ 1.9 ട്രില്യൺ ഡോളർ സാമ്പത്തിക പാക്കേജ് ജനപ്രതിനിധി സഭ അംഗീകരിച്ചു

“Manju”

വാഷിംഗ്ടൺ: കൊറോണ പ്രതിരോധത്തിൽ നിന്ന് അമേരിക്കൻ ജനതയെ സഹായിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭയുടെ അംഗീകാരം. 1.9 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക സഹായമാണ് ബൈഡൻ ഭരണകൂടം ജനങ്ങൾക്കായി പ്രഖ്യാപിച്ചത്.

ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ രണ്ട് ഡെമൊക്രാറ്റിക് അംഗങ്ങൾ പാക്കേജിനെ എതിർത്ത് റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം ചേർന്ന് വോട്ട് ചെയ്തു. ചെലവേറിയതാണെന്ന് ആരോപിച്ചായിരുന്നു ഇവർ പാക്കേജിനെ എതിർത്തത്. 212നെതിരെ 219 വോട്ടുകൾക്കാണ് സാമ്പത്തിക പാക്കേജ് ജനപ്രതിനിധി സഭ പാസാക്കിയത്. ഇനി സെനറ്റ് കൂടി അംഗീകരിച്ചാൽ സാമ്പത്തിക പാക്കേജ് അനുവദിക്കാം.

അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും കൊറോണ വാക്‌സിനേഷനും പരിശോധന വ്യാപിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾക്കാണ് പാക്കേജിൽ തുക വിലയിരുത്തിയത്. കൂടാതെ കൊറോണയുടെ പശ്ചാത്തലത്തിൽ തകർന്ന ചെറുകിട ബിസിനസ് സംരംഭകർക്കും വീട്ടുടമകൾക്കും പണം അനുവദിക്കും.

കൊറോണയുടെ സാഹചര്യത്തിൽ അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയർന്നിരുന്നു. ഇതിന് പരിഹാരം കാണാനും ബൈഡൻ ഭരണകൂടം തയ്യാറെടുക്കുന്നുണ്ട്. രാജ്യത്ത് ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങുകയാണ് ബൈഡൻ. അതേസമയം മിനിമം വേതനം മണിക്കൂറിന് 15 ഡോളർ എന്നതിന് റിപ്പബ്ലിക്കൻ സെനറ്റർമാർക്ക് എതിർപ്പുണ്ട്.

Related Articles

Back to top button