IndiaInternationalLatest

മീരാഭായ്‌ ചാനുവിനെ അഭിന്ദിച്ച്‌ പ്രധാനമന്ത്രി

“Manju”

ടോക്കിയോ; ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിനെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. ചാനുവിനെ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇതിലും മികച്ചൊരു തുടക്കം എങ്ങനെയാണ് നമ്മുക്ക് ആവശ്യപ്പെടാനാകുക. മീരാഭായ് ചാനുവിന്റെ പ്രകടനം ഇന്ത്യന്‍ ജനതയെ ആവേശഭരിതമാക്കുകയാണ്. ചാനുവിനെ വെള്ളി മെഡല്‍ നേട്ടത്തെ അഭിനന്ദിക്കുന്നു. ചാനുവിന്റെ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ്, പ്രധാനമന്ത്രി കുറിച്ചു.
49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന് വെള്ളിമെഡല്‍ ലഭിച്ചത്.ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ടാം ശ്രമത്തില്‍ 115 കിലോ എടുത്തുയര്‍ത്തിയാണ് വെള്ളി ഉറപ്പിച്ചത്. 2000 ലെ സിഡ്‌നി ഒളിമ്ബിക്‌സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വഹനത്തില്‍ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്നത്. പിവി സിന്ധുവിന് ശേഷം ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതകൂടിയാണ് ചാനു.

Related Articles

Back to top button