IndiaLatest

ബ്രസീല്‍ പ്രസിഡന്റിന് അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി

“Manju”

 

ശ്രീജ.എസ്

ന്യൂഡല്‍ഹി : ഐഎസ്‌ആര്‍ഒയുടെ ബഹിരാകാശ ദൗത്യത്തില്‍ ബ്രസീലിന്റെ ആമസോണിയ 1 ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപ്രധാനമായ നിമിഷമെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. പിഎസ്‌എല്‍വി-സി 51 വിക്ഷേപണത്തിനായി പ്രയത്‌നിച്ച ഇരു രാജ്യങ്ങളിലെയും ഗവേഷകരെയും അദ്ദേഹം പ്രശംസിച്ചു.

ബഹിരാകാശ ദൗത്യം പൂര്‍ത്തീകരിച്ച ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിനെയും ഐഎസ്‌ആര്‍ഒയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ വിക്ഷേപണം ബഹിരാകാശ ദൗത്യത്തെ ഒരു പുതിയ കാലഘട്ടത്തിലേയ്ക്ക് നയിക്കും. 18 ഉപഗ്രഹങ്ങള്‍ക്കൊപ്പം രാജ്യത്തെ യുവതലമുറയുടെ 4 ഉപഗ്രഹങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 10.24 ന് ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്‌ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ ബഹിരാകാശ ദൗത്യമാണ് ഇത്. ബ്രസീലിന്റെ ആമസോണിയ-1 ഉപഗ്രഹവും മറ്റ് പതിനാല് വിദേശരാജ്യങ്ങളില്‍ നിന്നുള്ള സ്വകാര്യ നാനോ ഉപഗ്രഹങ്ങളുമാണ് പിഎസ്‌എല്‍വിയില്‍ വിക്ഷേപിച്ചത്. ഇന്ത്യയില്‍ നിന്ന് സതീഷ് ധവാന്‍ സാറ്റ് അക്കാഡമി കണ്‍സോര്‍ഷ്യത്തിന്റെ മൂന്ന് ഉപഗ്രഹങ്ങളുമുണ്ട്.

Related Articles

Back to top button