KeralaLatestThiruvananthapuram

ആഴിമലയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ തിരയില്‍പ്പെട്ടു

“Manju”

തിരുവനന്തപുരം: ആഴിമലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ തിരയില്‍പ്പെട്ടു . കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്ത് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ 7 മണിക്കായിരുന്നു സംഭവം. പ്രശാന്തും സുഹൃത്തും കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെടുകയായിരുന്നു.

തിരയില്‍പ്പെടുന്നത് മത്സ്യത്തൊഴിലാളികള്‍ കണ്ടെങ്കിലും പാറയുള്ള മേഖലയായതിനാല്‍ ഇരുവരെയും പെട്ടെന്ന് കാണാതായി. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മറ്റൊരാള്‍ക്കായി തിരച്ചിൽ തുടരുകയാണ്.

Related Articles

Back to top button