KeralaLatest

മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി

“Manju”

തിരുവനന്തപുരം: നദിയില്‍ വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലൂരിലെ സൗപര്‍ണിക നദിയിയില്‍ ഒഴുക്കില്‍പ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി സന്ധ്യയാണ് (42) മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

കുളിക്കാനിറങ്ങിയ മകന്‍ ആദിത്യനാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. കുട്ടിയെ രക്ഷിക്കാനായി സന്ധ്യയും ഭര്‍ത്താവ് മുരുകനും നദിയിലേക്കിറങ്ങി. ആദിത്യനും മുരുകനും പാറ പിടികിട്ടിയതിനാല്‍ രക്ഷപ്പെട്ടു. എന്നാല്‍, സന്ധ്യ ഒഴുക്കില്‍പ്പെട്ടു. കനത്ത മഴയും നദിയിലെ ശക്തമായ ഒഴുക്കും കാരണം തെരച്ചില്‍ ആദ്യദിവസം ഫലം കണ്ടിരുന്നില്ല.

ഉഡുപ്പിയില്‍നിന്ന് മുങ്ങല്‍ വിദഗ്ധര്‍ എത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച രാത്രി സന്ധ്യ ഒഴുക്കില്‍പ്പെട്ട സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെ മൃതദേഹം വന്നടിയുകയായിരുന്നു. തിരുവോണ ദിവസമാണ് സന്ധ്യയുടെ കുടുംബം അടക്കം 14 അംഗ സംഘം വിളപ്പില്‍ശാലയില്‍ നിന്ന് തീര്‍ത്ഥാടനത്തിന് പുറപ്പെട്ടത്.

Related Articles

Back to top button