KeralaLatestThiruvananthapuram

ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂർണ ജ്ഞാനതപസ്വിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നു

“Manju”

വെഞ്ഞാറമൂട്;ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂർണ ജ്ഞാന തപസ്വിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു.ചികിത്സയിൽ കഴിയുന്ന ഗോകുലം മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യസ്ഥിതി വിലയിരുത്തി വരുന്നു. സ്വാമിക്ക് മെനിഞ്ചൈറ്റിസ്, പാർക്കിൻസൺസ്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സ തുടരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ അറിയിച്ചു.നെഞ്ചു വേദനയെ തുടർന്നു മെഡിക്കൽ ഐസിയു വിലായ സ്വാമിയ്ക്കു വെന്റിലേറ്റർ ഘടിപ്പിച്ചിട്ടുണ്ട് . ഫെബ്രുവരി 24 നാണ് സ്വാമിയേ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Related Articles

Back to top button