IndiaKeralaLatest

പമ്പുകളിലെ​ മോദിയുടെ ചി​ത്രം പതിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റും

“Manju”

പെട്രോൾ പമ്പുകളിലെ മോദിയുടെ ചി ത്രം പതിച്ച ബോർഡുകൾ എടുത്തുമാറ്റണം | Remove  Hoardings With PM Modi's Photos Within 72 Hours | Madhyamam
​കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്‌​ പെട്രോള്‍ പമ്പുകളില്‍നിന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിച്ച പരസ്യ​ബോര്‍ഡുകള്‍ എടുത്തുമാറ്റാന്‍ തെരഞ്ഞെടുപ്പ്​ കമീഷന്റെ നിര്‍ദേശം. 72 മണിക്കൂറിനകം എടുത്തുമാറ്റണമെന്നാണ്​ നിര്‍ദേശം.
ബോര്‍ഡുകള്‍​ തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന്​ പശ്ചിമബംഗാള്‍ ചീഫ്​ ഇലക്​ടറര്‍ ഓഫിസര്‍ പറഞ്ഞു.
മോദിയുടെ ചിത്രം പതിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട്​ തൃണമൂല്‍ കോണ്‍ഗ്രസ്​ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചിരുന്നു. ബോര്‍ഡുകള്‍ കേന്ദ്രത്തിന്റെ വിവിധ പദ്ധതികള്‍ വിവരിക്കുന്നതിനാണെന്നും ഇത്​ തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ട ലംഘനമാണെന്നും തൃണമൂല്‍ പറഞ്ഞു. ഇതോടെ മോദിയുടെ ചിത്രം പതിച്ച കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ വിവരിക്കുന്ന ബോര്‍ഡുകള്‍ പെട്രോള്‍ പമ്ബില്‍നിന്നും മറ്റിടങ്ങളില്‍നിന്നും എടുത്തുമാറ്റണമെന്ന്​ കമീഷന്‍ ആവശ്യപ്പെടുകയായിരുന്നു.
ഫെബ്രുവരി 26ന്​ തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിച്ചതോടെ സംസ്​ഥാനത്ത്​ പെരുമാറ്റചട്ടം നിലവില്‍വന്നിരുന്നു. പശ്ചിമബംഗാളില്‍ എട്ടുഘട്ടമായാണ്​ തെരഞ്ഞെടുപ്പ്​. മാര്‍ച്ച്‌​ 27നാണ്​ ആദ്യഘട്ടം. രണ്ടാംഘട്ടം ഏപ്രില്‍ ഒന്ന്​, മൂന്നാംഘട്ടം ഏപ്രില്‍ ആറ്​, നാലാംഘട്ടം ഏപ്രില്‍ 10, അഞ്ചാംഘട്ടം ഏപ്രില്‍ 17, ആറാംഘട്ടം ഏപ്രില്‍ 22, ഏഴാംഘട്ടം ഏപ്രില്‍ 26, എട്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും.

Related Articles

Back to top button