KeralaLatestPalakkad

പാലക്കാട് മെഡിക്കൽ കോളേജിൽ ആർ ടി പി സി ആർ ടെസ്റ്റിന് തുടക്കമായി

“Manju”

പാലക്കാട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസമാണ് ഐ സി എം ആർ ൽ നിന്ന് അനുമതി ലഭിച്ചത്. ഇതിന്റെ ഉദ്ഘാടനം ബഹു: മന്ത്രി എ.കെ.ബാലൻ നിർവ്വഹിച്ചു. ശ്രീ ഷാഫി പറമ്പിൽ എം എൽ എ അധ്യക്ഷത വഹിച്ചു.നിലവിൽ ജില്ലയിലെ അഞ്ഞുറു മുതൽ അറുനൂറ് വരെയുള്ള സാമ്പിളുകൾ ആലപ്പുഴ തൃശ്ശുർ ജില്ലകളിലായാണ് പരിശോധന നടത്തിവരുന്നത്.ഇപ്പോൾ ഈ സൗകര്യം നിലവിൽ വന്നതിനെത്തുടർന്ന് പാലക്കാട് മെഡിക്കൽ കോളേജിൽ 300 വരെ സാമ്പിളുകൾ പരിശോധിക്കാൻ കഴിയും.ആദ്യ പടിയായി 46 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.ഏകദേശം 40 ലക്ഷം രൂപ ചിലവഴിച്ചാണ് മെഡിക്കൽ കോളേജിൽ ഈ സൗകര്യം ഒരുക്കിയത്.മലപ്പുറം കഴിഞ്ഞാൽ പാലക്കാട് ആണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നതിനാൽ കൂടുതൽ മുൻകരുതൽ എന്ന രീതിയിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് ആരംഭിച്ചിട്ടുള്ളത് .ഏതെങ്കിലും സാഹചര്യത്തിൽ സമൂഹ വ്യാപനമുണ്ടാകുകയാണെങ്കിൽ കഞ്ചിക്കോട് ഇൻഫോ പാർക്കിൽ 1000 പേരെ വരെ കിടത്തി ചികിത്സിക്കാൻ പറ്റുന്ന സെന്റർ ആക്കാനും ആലോചനയുണ്ട്.ഏതു പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്യാൻ ജില്ല സജ്ജമാണെന്ന് മന്ത്രി അറിയിച്ചു.

Related Articles

Back to top button