ClimateInternationalLatestWeather

ഭൂമിയിലെ ഓക്‌സിജന്റെ അളവ് വളരെ വേഗം കുറയുന്നു; പകരക്കാരനെ കണ്ടെത്തണമെന്ന് ശാസ്ത്രജ്ഞർ

“Manju”

വാഷിംഗ്ടൺ: ഭൂമിയിലെ ഓക്‌സിജന്റെ അളവ് വളരെ വേഗം കുറയുന്നുവെന്ന് പഠനം. നേച്ചർ ജിയോ സയൻസ് എന്ന പ്രസിദ്ധീകരണത്തിലെ ഭൂമിയുടെ അന്തരീക്ഷ ഓക്‌സിജന്റെ ഭാവി എന്ന ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലെ ഓക്‌സിജൻ സമ്പത്ത് അടുത്ത 100 കോടി വർഷങ്ങൾ കൂടിയേ നിലനിൽക്കുകയുള്ളൂ എന്നാണ് പുതിയ പഠനം പറയുന്നത്.

ഓക്‌സിജൻ കുറയുന്ന ഈ പ്രതിഭാസം ഉടനെ സംഭവിക്കുകയില്ലെന്നും സംഭവിച്ചാൽ ചെറിയ സമയം കൊണ്ട് വ്യാപിച്ചേക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഓക്‌സിജൻ അപ്രത്യക്ഷമാകുന്ന പ്രക്രിയ തുടർന്നാൽ 2.4 ബില്യൺ വർഷങ്ങൾക്ക മുൻപ് ഭൂമിയിൽ ഓക്‌സിജൻ രൂപപ്പെടുന്ന അവസ്ഥയിലേക്ക് തിരിച്ചെത്തും. ഓക്‌സിജന്റെ ജീവിത കാലം പ്രവചനാതീതമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

റേഡിയേഷൻ 2.4 ബില്യൺ വർഷം കൊണ്ട് ഭൗമോപരിതലത്തിൽ നിന്നും സമുദ്രജലം വറ്റിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഓ‌ഓക്സിജൻ കുറയുന്നത് വളരെ വേഗത്തിലാണ് നടക്കുന്നത്. അതിനാൽ ഭൂമിയിൽ ജീവന്റെ സാന്നിദ്ധ്യം നിലനിർത്താൻ സാധിക്കുന്ന മറ്റൊരു ജീവ കണികയെ ഓക്‌സിജന് പകരം കണ്ടെത്തണമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

Related Articles

Back to top button