KeralaLatest

വാഴയില്‍ അപൂര്‍വ ഇനം കുമിളിന്റെ സാനിദ്ധ്യം

“Manju”

പെരിന്തല്‍മണ്ണ: വാഴയില്‍ അപൂര്‍വ ഇനം കുമിളിന്റെ സാനിദ്ധ്യം കണ്ടെത്തി. കേരളത്തില്‍ ആദ്യമായാണ് വാഴയില്‍ ഇത്തരത്തിലുള്ള കുമിള്‍ രോഗം കണ്ടെത്തുന്നതെന്ന് ശാസ്ത്ര വേഷകര്‍ പറയുന്നു. മലപ്പുറം മങ്കടയിലെ പേങ്ങാട്ട് ഉണ്ണികൃഷ്ണന്‍ എന്ന കര്‍ഷകന്റെ കൃഷിയിടത്തിലെ പൂവന്‍ വാഴയിലാണ് അപൂര്‍വമായി മാത്രം കാണപ്പെടുന്ന കുമിള്‍ രോഗം കണ്ടെത്തിയത്. ചിലന്തി വല പോലെ കാണപ്പെട്ട ഭാഗം പിന്നീട് വളരുന്നതും കൈകാലുകള്‍ പോലെ പുറത്തേക്ക് വരുന്നതും ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഉടമ കൃഷി ഓഫിസര്‍ക്ക് വാഴക്കുലയുടെ ഫോട്ടോ അയച്ചു കൊടുക്കുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ നിരീക്ഷണത്തിലും പഠനത്തിലുമാണ് സ്‌ക്ലീറോഷ്യം റോള്‍ഫ്സി എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന അപൂര്‍വ കുമിള്‍ രോഗമാണെന്ന് ഇതെന്ന് കണ്ടെത്തിയത്.

ഈ രോഗം സാധരണയായി മണ്ണിലൂടെയാണ് പകരുന്നത്. ഏതാനും ചില അലങ്കാര ചെടികളിലും, പ്ലാവിന്റെ ചുവട്ടിലുമൊക്കെയാണ് സാധാരണയായി പൊതുവെ കാണപ്പെടാറുള്ളതെങ്കിലും വാഴക്കുലയില്‍ ആദ്യമായാണ് കണ്ടെത്തുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നിലവില്‍ മറ്റു വാഴകളിലേക്ക് പകരാതിരിക്കാന്‍ കോപ്പര്‍ ഓക്സ്സി ക്ലോറൈഡ് /കോപ്പര്‍ ഹൈഡ്രോക്‌സൈഡ് വെള്ളത്തില്‍ ലയിപ്പിച്ചു ചുവട്ടില്‍ ഒഴിച്ച്‌ കൊടുക്കുന്നതും, കുമ്മായം ഇടുന്നതും ഫലപ്രദമാണെന്ന് കൃഷി വിദഗ്ദര്‍ പറഞ്ഞു. കൃഷി ഓഫിസര്‍മാരായ സമീര്‍ മാമ്ബ്രത്തൊടി (മങ്കട), അഞ്ജലി (പൂക്കോട്ടൂര്‍) എന്നിവര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍മാരായ സാലി മാത്യു ( രോഗശാസ്ത്ര വിഭാഗം), ബെറിന്‍ പത്രോസ് (കീട ശാസ്ത്ര വിഭാഗം), രശ്മി വിജരാഘവന്‍(രോഗ ശാസ്ത്ര വിഭാഗം) എന്നിവരോടൊപ്പം കെ.പി. സുരേഷ് (അസിസ്റ്റന്റ് ഡയറക്ടര്‍ എഫ്.ക്യു.സി.എല്‍ പട്ടാമ്പി) ഉള്‍പ്പെടുന്ന വിദഗ്ദ്ധരുടെ ടീമാണ് കുമിളിന്റെ സാന്നിദ്ധ്യമാണെന്ന് സ്ഥിരീകരിച്ചത്.

Related Articles

Back to top button