KeralaLatest

പാട്ടിന്റെ വഴിയില്‍ റെക്കോഡുമായി രാജീവ് ആലുങ്കല്‍

“Manju”

ചേര്‍ത്തല ;നാ​ലാ​യി​ര​ത്തി​ലേ​റെ പാ​ട്ടു​ക​ളു​ടെ ര​ച​ന നി​ര്‍​വ​ഹി​ച്ച്‌ കവിയും, ഗാന രചയിതാവുമായ രാജീവ് ആലുങ്കല്‍. ആലപ്പുഴ, ചേര്‍ത്തലയില്‍ നിന്നും തന്റെ, പ​തി​നേ​ഴാം വ​യസി​ല്‍ പാ​ട്ടെ​ഴു​ത്തിന്റെ വ​ഴി​യി​ല്‍ എ​ത്തി​യ രാജീവ് – നാ​ട​കം, ആ​ല്‍​ബം, സി​നി​മ എ​ന്നീ മൂ​ന്നു രം​ഗ​ങ്ങ​ളി​ലു​മാ​യി നാ​ലാ​യി​ര​ലേ​റെ പാ​ട്ടു​ക​ളാണ് ഇതിനകം ര​ചി​ച്ചത്. ഒ​രു രം​ഗ​ത്ത് ഇ​തി​ലേ​റെ സം​ഭാ​വ​ന​ക​ള്‍ ചെ​യ്ത നി​ര​വ​ധി ഗാ​ന​ര​ച​യി​താ​ക്ക​ള്‍ ഉ​ണ്ടെ​ങ്കി​ലും, മൂ​ന്നു രം​ഗ​ങ്ങ​ളി​ലും ഒ​രു​പോ​ലെ പാ​ട്ടെ​ഴു​തി​യാ​ണ് രാ​ജീ​വ് ആ​ലു​ങ്ക​ല്‍ ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. 260 നാ​ട​ക​ങ്ങ​ള്‍​ക്കാ​യി 1,100 ല്‍​പ്പ​രം ഗാ​ന​ങ്ങ​ളും, 250 ഓ​ഡി​യോ ആ​ല്‍​ബ​ങ്ങ​ള്‍​ക്കാ​യി 2,500 ഗാ​ന​ങ്ങ​ളും, 130ല്‍​പ്പ​രം സി​നി​മ​ക​ള്‍​ക്കാ​യി 350 ഗാ​ന​ങ്ങ​ളും രാ​ജീ​വ്‌​ആ​ലു​ങ്ക​ല്‍ ര​ചി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ ആ​കാ​ശ​വാ​ണി, ദൂ​ര​ദ​ര്‍​ശ​ന്‍ എ​ന്നി​വ​യ്ക്കു​വേ​ണ്ടി 150-ല്‍ ​പ​രം പാ​ട്ടു​ക​ള്‍ എ​ഴു​തി​യി​ട്ടു​ണ്ട് . കൂ​ടാ​തെ നി​ര​വ​ധി രാ​ഷ്‌ട്രീ​യ പ്ര​ചാ​ര​ണ          ഗാ​ന​ങ്ങ​ളും ര​ചി​ട്ടു​ണ്ട്. ഗാ​ന​ഗ​ന്ധ​ര്‍​വന്‍ യേ​ശു​ദാ​സ് ഉ​ള്‍​പ്പെ​ടെ പ്ര​ശ​സ്ത​രാ​യ എ​ല്ലാ​ഗാ​യ​ക​രും രാ​ജീ​വ് ആ​ലു​ങ്ക​ലിന്റെ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചി​ട്ടു​ണ്ട്. ദ​ക്ഷി​ണാ​മൂ​ര്‍​ത്തി, ജ​യ​വി​ജ​യ (ജ​യ​ന്‍), എ.​ആ​ര്‍. റ​ഹ്മാ​ന്‍, പെ​രു​മ്പാ​വൂ​ര്‍ ജി. ​ര​വീ​ന്ദ്ര​നാ​ഥ്, ര​വീ​ന്ദ്ര​ന്‍ മാ​ഷ്‌, എം.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍, വി​ദ്യാ​സാ​ഗ​ര്‍ തു​ട​ങ്ങി​യ പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​രോ​ടൊ​പ്പവും രാജീവ് പാ​ട്ടു​ക​ളൊ​രു​ക്കിയിട്ടുണ്ട്.

Related Articles

Back to top button