KeralaLatest

കൊട്ടാരക്കര ഏരിയ പരിധിയിലുള്ള യൂണിറ്റുകളിൽ കുടുംബസംഗമം നടന്നു.

“Manju”

കൊട്ടാരക്കര : ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ഏരിയയുടെ പരിധിയിലുള്ള യൂണിറ്റുകളുടെ കുടുംബ സംഗമം ശനി, ഞായർ ദിവസങ്ങളിൽ ( 2023 ജൂലൈ 8, 9 തീയതികളിൽ)നടന്നു. ആശ്രമം പ്രസിഡൻറ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി കുടുംബ സംഗമങ്ങളിൽ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി. ഒന്നാം ദിവസത്തെ കുടുംബസംഗമത്തിൽ കൊട്ടാരക്കര, ആനക്കട്ടൂർ, പനവേലി ,തേവന്നൂർ എന്നീ യൂണിറ്റുകളെ ഉൾപ്പെടുത്തി ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ആനന്ദം ശ്രീകുമാർ അവർകളുടെ ഹോട്ടലിൽ വച്ച് (കിള്ളൂർ) ചേർന്നു. രണ്ടാം ദിവസത്തെ കുടുംബയോഗത്തിൽ എഴുകോൺ ,കാരുവേലിൽ, പ്ലാക്കോട്, വെളിയം എന്നീ യൂണിറ്റുകളെ ഉൾപ്പെടുത്തി കാരുവേലിലെ കെ രമണൻ അവർകളുടെ വസതിയിൽ വച്ച് ഞായറാഴ്ച ചേർന്നു. കുടുംബസംഗമത്തിൽ ആശ്രമം കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി, കൊട്ടാരക്കര ഏരിയ ഹെഡ് ജനനി തേജസ്വി ജ്ഞാന തപസ്വിനി എന്നിവർ സന്നിഹിതരായിരുന്നു. ഏരിയയിലെ വിദ്യാർത്ഥികളെ ചടങ്ങിൽ സ്വാമി അനുമോദിച്ചു.

 

Related Articles

Back to top button