IndiaLatest

ഭീകരസംഘടനകൾക്ക് പണം കൈമാറിയത് ബിറ്റ് കോയിൻ രൂപത്തിൽ

“Manju”

ന്യൂഡൽഹി : കശ്മീർ ആസ്ഥാനമായ തീവ്രവാദ സംഘടനയ്ക്ക് ക്രിപ്‌റ്റോകറൻസി രൂപത്തിൽ ഫണ്ട് ലഭിച്ചിരുന്നതായി റിപ്പോർട്ട്. ബംഗ്ലാദേശിലെ അൻസർ അൽ ഇസ്ലാം എന്ന നിരോധിത ഭീകര സംഘടനയാണ് ഇവർക്ക് വൻ തോതിൽ ഫണ്ട് കൈമാറിയിരുന്നത്. സർക്കാരുമായി ബന്ധപ്പെട്ട ഉന്നതതല വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

2019 ൽ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ് ഓഫ് കൗണ്ടർ ടെററിസം അറസ്റ്റ് ചെയ്ത രണ്ട് ഭീകരരാണ് ഇത്തരത്തിൽ ഫണ്ട് ലഭിച്ചിരുന്ന കാര്യം വെളിപ്പെടുത്തിയത്. അൻസർ അൽ ഇസ്ലാം ഭീകരരായ അവാൽ നവാസ്, ഫസ്ലെ റബി ചൗധരി എന്നിവരാണ് പോലീസിന് മൊഴി നൽകിയത്. 2014 മുതൽ കശ്മീരിലുള്ള ഭീകര സംഘടനകൾ ബിറ്റ് കോയിൻ രൂപത്തിൽ അന്യരാജ്യങ്ങളിൽ നിന്നും പണം ശേഖരിച്ചിരുന്നു. ബംഗ്ലാദേശ് കൂടാതെ പാകിസ്താൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും ക്രിപ്‌റ്റേകറൻസി രൂപത്തിലാണ് പണം എത്തിയിരുന്നത്. തുടർന്ന ത് മറ്റ് ഭീകര സംഘടനകൾക്ക് കൈമാറിയതായും ഭീകരർ അറിയിച്ചു.

ബംഗ്ലാദേശ് സർക്കാർ വെർച്വൽ കറൻസി രാജ്യത്ത് നിരോധിച്ചിരുന്നു. ബിറ്റ് കോയിനുകളുടെ രൂപത്തലുള്ള അനധികൃത ഇടപാട് കണ്ടെത്താൻ ബുദ്ധിമുട്ടായതിനാലാണ് ഇത് തീവ്രവാദ സംഘടനകൾ വ്യാപകമായി ഉപയോഗിക്കുന്നതെന്നാണ് ഭീകരർ പറഞ്ഞത്. ഇത്തരത്തിൽ നിരവധി തീവ്രവാദ സംഘടനകൾക്കാണ് അന്യരാജ്യങ്ങളിൽ നിന്നുമുള്ള സംഘടനകൾ ധനസഹായം ചെയ്യുന്നത്.

Related Articles

Back to top button