KannurLatest

കണ്ണൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കാറിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി

“Manju”

കണ്ണൂർ: ഒഴിഞ്ഞ പ്രദേശത്ത് കാറിന് സമീപം യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് വലിയവെളിച്ചത്താണ് സംഭവം. മാലൂർ മള്ളന്നൂർ സൂഷമാലയത്തിൽ സുധീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 37 വയസായിരുന്നു. ആത്മഹത്യയാണിതെന്നാണ് പ്രാഥമിക വിവരം.

പുലർച്ചെ 6.45 ഓടെ പ്രദേശവാസികളാണ് കാറും സമീപത്ത് യുവാവും കത്തുന്നത് ആദ്യം കാണുന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സെത്തി തീയണച്ച് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

പഴയനിരത്തിൽ ജിപ്‌സം ബോർഡുകളും മറ്റും വിൽക്കുന്ന പിആർ അസോസിയേറ്റ്‌സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു സുധീഷ്. തലശേരി ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button