IndiaLatest

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ നേരിട്ട് നടത്താന്‍ നീക്കമാരംഭിച്ച്‌ കേന്ദ്രം

“Manju”

ഡല്‍ഹി ; സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ നേരിട്ട് നടത്താന്‍ നീക്കമാരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍ .ഐ എ എസ് കേഡര്‍ നിയമനത്തില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് കൈമാറി. കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ എതിര്‍പ്പറിയിച്ച്‌ കേരളമുള്‍പ്പെടെ 6 സംസ്ഥാനങ്ങള്‍ രംഗത്തെത്തി. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമെന്ന് സംസ്ഥാനങ്ങള്‍ അറിയിച്ചു.

ഫെഡറല്‍ സംവിധാനമുള്ള രാജ്യത്ത് അതാത് സംസ്ഥാന സര്‍ക്കാറുകളാണ് കേന്ദ്ര സര്‍വീസിലെ ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കുന്നതും ഉദ്യോഗക്കയറ്റമടക്കമുള്ള കാര്യങ്ങളില്‍ പട്ടിക തയ്യാറാക്കുന്നതും. സസ്‌പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സര്‍ക്കാറുകളാണ്. നടപടി സംബന്ധമായ കാര്യങ്ങള്‍ പിന്നീട് കേന്ദ്രത്തെ അറിയിക്കുകയാണ് ചെയ്യാറുള്ളത്.

Related Articles

Back to top button