IndiaLatest

മഹാരാഷ്​ട്ര വീണ്ടും ലോക്​ഡൗണിലേക്ക്

“Manju”

മുംബൈ: കോവിഡ്​ രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ മഹാരാഷ്​ട്ര വീണ്ടും ലോക്​ഡൗണിലേക്ക്​ നീങ്ങുന്നതായി സൂചന. മഹാരാഷ്​ട്രയില്‍ കഴിഞ്ഞ ദിവസം മാത്രം 13,000ത്തില്‍ കൂടുതല്‍ പേര്‍ക്കാണ്​ കോവിഡ്​ പോസിറ്റിവ് സ്ഥിരീകരിച്ചത്​.

ഇന്ത്യയില്‍ കോവിഡ്​ രോഗികളുടെ പ്രതിദിന വര്‍ധനവില്‍ ഒന്നാം സ്ഥാനത്താണ്​ മഹാരാഷ്​ട്ര. ഇതോടെയാണ്​ രോഗബാധ പിടിച്ചുനിര്‍ത്താന്‍ ലോക്​ഡൗണ്‍ ഉള്‍പ്പടെയുള്ള നടപടികളിലേക്ക്​ സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വന്നത്​.ശിവസേന മുഖപത്രമായ സാമ്​നയും ഇതുസംബന്ധിച്ച സൂചന നല്‍കി.

മഹാരാഷ്​ട്രയില്‍ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുകയാണെന്നും ജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും സാമ്‌ന വെളിപ്പെടുത്തുന്നു . ലോക്​ഡൗണും ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന്​ സാമ്​ന എഡിറ്റോറിയലില്‍ പറയുന്നു. അതെ സമയം നേരത്തെ ജനങ്ങള്‍ ജനങ്ങള്‍ സര്‍ക്കാറിനോട്​ സഹകരിച്ചില്ലെങ്കില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയും നല്‍കിയിരുന്നു.

Related Articles

Back to top button