KeralaLatest

മുസ്ലീം ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു

“Manju”

മലപ്പുറത്ത് ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു; പിന്നിൽ സിപിഎമ്മെന്ന് യുഡിഎഫ്

ശ്രീജ.എസ്

മലപ്പുറം: മുസ്ലീം ലീഗ് പ്രവര്‍ത്തകനെ കുത്തി കൊന്നു. കീഴാറ്റൂര്‍ ഓറവുംപുറത്ത് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍(26) ആണ് കുത്തേറ്റ് മരിച്ചിരിക്കുന്നത്. സമീറിന്റെ ബന്ധുവിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെമരിക്കുകയാണ് ഉണ്ടായത്. എന്നാല്‍ അതേസമയം കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് യുഡിഎഫ് ആരോപിക്കുകയുണ്ടായി. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സിപിഎമ്മിന്റെ പ്രതികരണം. പ്രദേശത്ത് രാഷ്‌ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു.

Related Articles

Back to top button