Uncategorized

ഗിൽജിത്-ബാൽട്ടിസ്താൻ പാകിസ്താൻ ചൈനയ്ക്ക് തീറെഴുതുന്നു : പാക് അധീന കശ്മീർ നേതാവ്

“Manju”

ജനീവ: ഗിൽജിത്-ബാൽട്ടിസ്താൻ സ്വന്തമാക്കാനുള്ള പാകിസ്താന്റേത് ഗൂഢലക്ഷ്യമെന്ന് പാക് അധിനിവേശ കശ്മീരിലെ നേതാവ്. പ്രദേശത്തെക്കുറിച്ച് പറയാൻ പാകിസ്താന് യാതൊരുവിധ ധാർമ്മികാവകാശവുമില്ലെന്നുമാണ് ഗിൽജിത്തിലെ നേതാക്കളുടെ ആരോപണം. പാകിസ്താൻ ഗിൽജിത് പ്രദേശത്തിനെ ചൈനയ്ക്ക് തീറെഴുതി കൊടുത്തിരിക്കുകയാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. പാക് അധിനിവേശ കശ്മീരിൽ നിന്നും നാടുകടത്തപ്പെട്ട സർദാർ ഷൗക്കത്ത് അലി കശ്മീരിയാണ് ഇമ്രാൻ ഭരണകൂടത്തിനെതിരെ തെളിവുകൾ നിരത്തുന്നത്.

ഇസ്ലാമാബാദിന് ഗിൽജിത് ബാൽട്ടിസ്താന്റെ കാര്യത്തിൽ അവകാശവാദം ഉന്നയിക്കാൻ സാധിക്കില്ല. കാരണം ചരിത്രപരമായി തന്നെ ജമ്മുകശ്മീരിന്റെ അവിഭാജ്യ ഘടമാണ്. ഗിൽജിത്-ബാൽട്ടിസ്താൻ മേഖല കൈപ്പിടിയിലാക്കാൻ പാകിസ്താൻ വലിയ പ്രയ്തമാണ് നടത്തുന്നത്. ഇത് അന്താരാഷ്ട്ര നിയമ ലംഘനം കൂടിയാണ്. പാകിസ്താന്റെ ഭരണഘടനയിൽ പോലും ഗിൽജിത്-ബാൽട്ടിസ്താൻ തർക്കപ്രദേശമാണെന്ന് സുവ്യക്തമായി എഴുതപ്പെട്ടിരിക്കുന്നതും ഷൗക്കത്ത് അലി ചൂണ്ടിക്കാട്ടി.

നിലവിൽ പാകിസ്താൻ പാക് അധിനിവേശ കശ്മിരിനേയും ഗിൽജിത്-ബാൽട്ടിസ്താൻ മേഖലയേയും തങ്ങളുടെ കോളനിയാക്കി നിഴൽ ഭരണം നടത്തുകയാണ്. ആസാദ് കശ്മീരിന്റെ പേരിൽ യാതൊരു അധികാരവും ഗിൽജിത്-ബാൽട്ടിസ്താൻ ജനതയ്ക്ക് നൽകാതെ നരകിപ്പിക്കുകയാണ്. പാകിസ്താന്റെ ദയ മൂലമാണ് കഴിയുന്നതെന്ന് വരുത്തി തീർക്കാനാണ് പരിശ്രമം നടക്കുന്നതെന്നും അലി പറഞ്ഞു. ഗിൽജിത്-ബാൽട്ടിസ്താൻ ജനപ്രതിനിധികളെന്ന പേരിൽ ഇമ്രാൻ പ്രഖ്യാപിച്ചിരിക്കുന്നവരാരും പ്രാദേശിക ജനങ്ങളുടെ യാഥാർത്ഥ പ്രതിനിധികളല്ലെന്നും അലി ആരോപിച്ചു.

Related Articles

Check Also
Close
Back to top button