Uncategorized

സ്ത്രീ പീഡനം വർദ്ധിക്കുന്നു; ചൈനയ്‌ക്കെതിരെ ആഗോളതല പ്രതിഷേധം

“Manju”

വാഷിംഗ്ടൺ: ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങൾ എല്ലാ അതിരുകളും വിടുകയാണ്. സ്ത്രീപീഡനങ്ങൾക്കെതിരെ ആഗോള തലത്തിലെ ജനപ്രതിനിധികളും അമേരിക്കയുടേതടക്കമുള്ള സെനറ്റ് അംഗങ്ങളും നടത്തുന്ന പ്രതിഷേധം ശക്തമാകുന്നതായാണ് റിപ്പോർട്ട്. സിൻജിയാംഗ് മേഖലയിലെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളാണ് വർദ്ധിക്കുന്നത്. ന്യൂനപക്ഷവിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളാണ് ചൈനീസ് സൈന്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പാർലമെന്റംഗങ്ങളുടെ കൂട്ടായ്മയാണ് സിൻജിയാംഗ് മേഖലയിലെ സ്ത്രീപീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നത്. കടുത്ത ലൈംഗികപീഡനങ്ങളാണ് സ്ത്രീകൾ അനുഭവിക്കുന്നത്. സ്ത്രീകൾ കൂട്ടമായി ഗർഭഛിദ്രത്തിന് വിധേയരാക്കപ്പെടുന്നു. പലരും ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമാകുന്നു. എന്നിങ്ങനെയുള്ള തെളിവുകൾ നിരത്തിയാണ് ലോകനേതാക്കൾ പ്രശ്‌നങ്ങളെ ഉയർത്തിക്കാട്ടുന്നത്.

രാജ്യദ്രോഹികളെന്ന് മുദ്രകുത്തി സിൻജിംയാംഗ് മേഖലയെ തടങ്കൽ പാളയമാക്കി ചൈന നടത്തുന്ന ഭരണത്തിനെതിരെ ആഗോളതലത്തിലെ പ്രതിഷേധത്തി നൊപ്പമാണ് സ്ത്രീ വിഷയങ്ങൾ ശക്തമാകുന്നത്. ഭരണകൂട ഭീകരതയെന്ന് തന്നെയാണ് ലോകരാജ്യങ്ങളിലെ ജനപ്രതിനിധികൾ ചൈനയിലെ നടപടികളെ വിശേഷിപ്പിക്കുന്നത്.

Related Articles

Back to top button