IndiaLatest

നടന്‍ സെന്തില്‍ ബി.ജെ.പിയില്‍

“Manju”

 

ശ്രീജ.എസ്‌

ചെന്നൈ: ബിജെപിയിലേക്ക് വന്‍ താരാവലി. പ്രശസ്ത തമിഴ് ഹാസ്യതാരം സെന്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് സെന്തില്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എ.ഡി.എം.കെയുമായി സെന്തില്‍ സഹകരിച്ചിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ എ.ഡി.എം.കെയുമായി സഹകരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് സെന്തില്‍ വെളിപ്പെടുത്തി.

വരുന്ന തെരഞ്ഞെടുപ്പില്‍ താന്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായതിനാലാണ് ബിജെപിയിലേക്ക് ചേരുന്നതെന്നും സെന്തില്‍ പറഞ്ഞു.

Related Articles

Back to top button