KeralaLatest

ചൈനീസ് മഞ്ഞ പൂശിയ നൂലിന് നിരോധനം

“Manju”

ചൈനീസ് മഞ്ഞ പൂശിയ നൂലിന് നിരോധനം

ശ്രീജ.എസ്‌

കോട്ടയം: പട്ടം പറത്തുന്നതിന് ഉപയോഗിച്ചു വരുന്ന ചൈനീസ് മഞ്ഞ എന്ന സിന്തറ്റിക് പദാര്‍ത്ഥം പൂശിയ കൃത്രിമ നൂലിന്റെ നിര്‍മ്മാണം, സംഭരണം, വില്‍പ്പന, ഉപയോഗം എന്നിവ നിരോധിച്ചതായി ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

മനുഷ്യരുടെയും മറ്റ് ജന്തുജാലങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരോധനം .

Related Articles

Back to top button