InternationalLatest

യാത്ര വിലക്ക് നീട്ടി

“Manju”

മസ്‍കത്ത്: ലെബനന്‍, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചു കൊണ്ട് ഒമാന്‍ സുപ്രീം കമ്മിറ്റി ഉത്തരവ് നല്‍കിയിരിക്കുന്നു. കൊറോണ വൈറസ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പത്ത് രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് കഴിഞ്ഞ ഫെബ്രുവരി 25 മുതല്‍ 15 ദിവസത്തേക്ക് താത്കാലിക പ്രവേശന നിരോധനം ഒമാന്‍ സുപ്രിം കമ്മറ്റി ഏര്‍പ്പെടുത്തിയിരുന്നു. ഈ താത്കാലിക നിരോധനമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയിരിക്കുന്നത്.ടാന്‍സാനിയ, സിയറ ലിയോണ്‍, ലെബനന്‍, എത്യോപ്യ, ഘാന, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, സുഡാന്‍, ഗ്വിനിയ എന്നി രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button