IndiaLatest

സബ്സിഡിയില്‍ സൗരോര്‍ജ്ജം; രജിസ്‌ട്രേഷൻ അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം

“Manju”

വീടിന് മുകളില്‍ തന്നെ സൗരോർജ്ജ സംവിധാനം ലഭിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സൂര്യോദയ യോജന. ഗാർഹിക ഉപഭോക്താക്കള്‍ക്ക് 40 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന സൗരപദ്ധതി അവസാന ഘട്ടത്തില്‍. പദ്ധതിയില്‍ പുരപ്പുറ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള രജിസ്‌ട്രേഷൻ മാർച്ച്‌ 15-ന് അവസാനിക്കുമെന്ന് കെഎസ്‌ഇബി അറിയിച്ചു. https://ekiran.kseb.in/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച്‌ കണ്‍സ്യൂമർ നമ്ബരും രജിസ്റ്റേഡ് മൊബൈല്‍ നമ്ബരില്‍ ലഭിക്കുന്ന ഒടിപിയും രേഖപ്പെടുത്തി അനുയോജ്യമായ ഡെവലപ്പറെയും പ്ലാന്റ് കപ്പാസിറ്റിയും തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. സോളാർ നിലയം സ്ഥാപിക്കുന്നതിന് കെഎസ്‌ഇബി ടെൻഡർ നടപടികളിലൂടെ എംപാനല്‍ ചെയ്ത 37 ഡെവലപർമാരില്‍ നിന്ന് തിരഞ്ഞെടുക്കാം.

ആകെ ചെലവിന്റെ സബ്‌സിഡി കഴിച്ചിട്ടുള്ള തുക മാത്രം ഉപഭോക്താവ് നല്‍കിയാല്‍ മതി. കർശനമായ മാനദണ്ഡങ്ങള്‍ പാലിച്ചവരെ മാത്രമേ ഡെവലപ്പർ ആയി എംപാനല്‍ ചെയ്യൂ. കെഎസ്‌ഇബിയില്‍ ടെസ്റ്റ് ചെയ്ത സോളാർ പാനലുകള്‍, ഇൻവെർട്ടറുകള്‍ മുതലായവ മാത്രമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. സുരക്ഷ ഉറപ്പാക്കാനായി സർജ് പ്രൊട്ടക്ടർ, എർത്തിംഗ് എന്നിവ ഉള്‍പ്പെടുത്തി അംഗീകരിച്ച്‌ നല്‍കിയ സ്‌കീമാണിത്.

കുറഞ്ഞത് 75 ശതമാനം പെർഫോമൻസ് എഫിഷ്യൻസി ഉറപ്പുനല്‍കുന്നു. ടെൻഡർ വഴി ഉറപ്പാക്കിയ കുറഞ്ഞ നിരക്കില്‍ പ്ലാന്റ് സ്ഥാപിച്ചു നല്‍കുന്നു. പദ്ധതിക്ക് പ്രകാരം സ്ഥാപിച്ച പ്ലാന്റുകള്‍ക്ക് അഞ്ച് വർഷത്തെ ഒ ആൻഡ് എം സർവ്വീസ് ഡെവലപ്പർ മുഖേന ഉറപ്പാക്കുന്നു. പാനലുകള്‍ക്ക് 25 വർഷത്തെ പെർഫോമൻസ് വാറന്റിയാണ് ഉറപ്പുനല്‍കുന്നത്

Related Articles

Back to top button