IndiaLatest

കാരുണ്യം – ഹരിപ്പാട് സംഘടിപ്പിച്ചു.

“Manju”

ഹരിപ്പാട് : ശാന്തിഗിരി ആശ്രമത്തിലെ യുവജന സാംസ്ക്കാരിക കൂട്ടായ്മകളായ ശാന്തിഗിരി ശാന്തിമഹിമയുടെയും ശാന്തിഗിരി ഗുരുമഹിമയുടെയും ആഭിമുഖ്യത്തിൽ ശാന്തിഗിരി ആശ്രമം ഹരിപ്പാട് ബ്രാഞ്ചിൽ വച്ച് ‘കാരുണ്യം’ ക്യാമ്പ് നടത്തി.
ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ഏരിയ ഹെഡ് ജനനി ആദിത്യ ജ്ഞാനതപസ്വിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളുടെ കൂടെ തന്നെ ആശ്രമ കർമ്മങ്ങളും കൊണ്ടുപോകണമെന്നും അങ്ങനെ അതിന്റെ  അവകാശികളാകണമെന്നും ജനനി ഓർമപ്പെടുത്തി. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ശാന്തിഗിരി ആശ്രമം ഹരിപ്പാട് ഏരിയ ഇൻചാർജ് സ്വാമി മധുരനാദൻ ജ്ഞാനതപസ്വി വ്രതശുദ്ധിയോടു കൂടി കുടുംബസമേതം ആശ്രമത്തിൽ വരുന്നതിന്റെ പ്രാധാന്യം പ്രവർത്തകരോട് വിശദീകരിച്ചു.

മക്കളെ രക്ഷകർത്താക്കളുടെ ബുദ്ധിയിൽ പ്രവർത്തിക്കാൻ വിടാതെ ഗുരുവിന്റെ സ്നേഹത്തിലും സംരക്ഷണത്തിലും കഴിയാൻ ആശ്രമത്തിലേക്ക് അയ്ക്കേണ്ടത് അവരുടെ ഉത്തരവാദിത്വം ആണെന്നും അവർക്കാണാദ്യം ഗുരുവിന്റെ സംരക്ഷണവലയത്തെക്കുറിച്ച് ഉറപ്പ് ഉണ്ടാകേണ്ടതെന്നും അപ്പോൾ മക്കളും സുരക്ഷിതരായിരിക്കുമെന്നും ചടങ്ങിൽ മഹനീയ സാന്നിധ്യമായ ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ ഇൻചാർജ് സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു.
പുഷ്പസമർപ്പണം, വ്യാഴാഴ്ച പ്രാർത്ഥന, പൗർണമി – ഇതിലെല്ലാം പങ്കെടുത്ത് ഭൗതികവും ആത്മീയവുമായ ഉയർച്ച നേടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിശദമായി ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ച് ഇൻചാർജ് ജനനി രേണുരൂപ ജ്ഞാനതപസ്വിനി സംസാരിച്ചു.
ശാന്തിഗിരി വിശ്വസംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി സീനിയർ കൺവീനർ ബോബൻ.എം.ആർ സാംസ്കാരിക പ്രവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംഘാടകരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും സംസാരിച്ചു. ശാന്തിഗിരി വിശ്വസാംസ്കാരികനവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി കൺവീനർ ബിജു.സി., ദൃശ്യ ഗോപാലകൃഷ്ണൻ, ലിജിൻരാജ്, ശ്രീരത്നം എസ്സ്., അജയ് എസ്സ്, ഗുരുനിധി.വി എന്നിവർ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. പ്രവർത്തകർക്കായി നിരവധി കലാകായിക പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

Related Articles

Back to top button