IndiaLatest

മുൻ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ

“Manju”

ഡൽഹി : മുൻ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. ഡൽഹി ആസ്ഥാനത്തുവെച്ച് നടന്ന ചടങ്ങിൽ മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. മറ്റ് നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കഴിഞ്ഞ ദിവസമാണ് കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം കോൺഗ്രസ് വിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കണമെന്ന് വിജയൻ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം പാർട്ടി അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് അദ്ദേഹം പാർട്ടി വിട്ടത്.

കേരളത്തിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തമ്മിലടി രൂക്ഷമായി തുടരുന്നതിനിടെയാണ് വിജയൻ തോമസ് ബിജെപിയിൽ ചേർന്നത്.

Related Articles

Back to top button