IndiaLatest

വിദേശ വാക്സീന്‍ വാങ്ങാന്‍ ഒരുങ്ങി സംസ്ഥാനങ്ങള്‍

“Manju”

ഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വാക്സീന്‍ വാങ്ങാന്‍ സംസ്ഥാനങ്ങളുടെ ഇപ്പോഴത്തെ ശ്രമം. ഡല്‍ഹി, കര്‍ണ്ണാടക, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് നീക്കം നടത്തുന്നത്. ആഗോള ടെന്‍ഡര്‍ വഴി വാക്സീന്‍ വാങ്ങാനാണ് ശ്രമം നടക്കുന്നത്. വാക്സീന്‍ ഇറക്കുമതി നികുതി എടുത്തുകളഞ്ഞത് അനുകൂലമാകുമെന്നാണ് പ്രതീക്ഷ.

പത്തോളം സംസ്ഥാനങ്ങള്‍ വാക്സീന്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. പക്ഷേ ആഗോള തലത്തില്‍ തന്നെ വാക്സീനുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ ഇതെത്രത്തോളം വിജയമാകുമെന്ന കാര്യത്തില്‍ സംശയം തുടരുകയാണ്. ചില സമ്പന്ന രാജ്യങ്ങള്‍ ആകെ ജനസംഖ്യയെ മൂന്ന് തവണ വരെ വാക്സീനേറ്റ് ചെയ്യാനാവശ്യമായത്ര വാക്സീനുകള്‍ വാങ്ങിക്കഴിഞ്ഞു.

Related Articles

Back to top button