KeralaLatest

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കടകള്‍ പൂട്ടിച്ചു

“Manju”

കോഴിക്കോട്: കോഴിക്കോട് നാദാപുരത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. തുടര്‍ന്ന് കല്ലാച്ചി-നാദാപുരം ടൗണുകളിലെ വിവിധ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കി. പഴകിയ പാല്‍ ഉപയോഗിച്ചുള്ള ചായ കുടിച്ച ഏഴ് വയസ്സുകാരന് ഭക്ഷ്യവിഷബാധയേറ്റു. തുടര്‍ന്ന് നാദാപുരം ബസ് സ്റ്റാന്‍ഡിലെ ബേയ്‌ക്ക് പോയിന്റ് എന്ന സ്ഥാപനത്തിന് നോട്ടീസ് നല്‍കി.

ചൊവ്വാഴ്ച രാവിലെയാണ് കുട്ടി ഇവിടെ നിന്നും ചായ കുടിച്ചത്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് കല്ലാച്ചിയിലെ ഫുഡ് പാര്‍ക്ക് ഹോട്ടലില്‍ നിന്ന് മജ്ബൂസ് കഴിച്ച മൂന്ന് കുട്ടിള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടിച്ചു. അന്വേഷണം കഴിയുന്നതുവരെ ഹോട്ടലിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button