International

പ്രണയം പറഞ്ഞതിന് വിദ്യാര്‍ത്ഥികളെ പുറത്താക്കി പാക് സർവകലാശാല

“Manju”

ഇസ്ലാമാബാദ് : പ്രണയം തുറന്ന് പറഞ്ഞതിനും , കെട്ടിപ്പിടിച്ചതിനും വിദ്യാർത്ഥികളെ പുറത്താക്കി പാക് സർവകലാശാല . ലാഹോർ സർവകലാശാലയുടെ പ്രത്യേക അച്ചടക്ക സമിതിയാണ് വിദ്യാർത്ഥികളെ പുറത്താക്കിയത് .

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം . യൂറോപ്യൻ സ്റ്റൈലിൽ വലത് കാൽമുട്ട് നിലത്ത് കുത്തി, പൂച്ചെണ്ടുമായി നിന്ന് പ്രണയം പറയുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . തുടർന്ന് സർവകലാശാല അച്ചടക്ക സമിതി വെള്ളിയാഴ്ച യോഗം ചേർന്ന് രണ്ട് വിദ്യാർത്ഥികളെയും വിളിച്ചുവരുത്താൻ ശ്രമിച്ചെങ്കിലും അവർ ഹാജരായില്ല. പിന്നാലെയാണ് ആൺകുട്ടിയെയും പെൺകുട്ടിയെയും പുറത്താക്കാൻ കമ്മിറ്റി തീരുമാനിച്ചത് . ഒപ്പം സർവകലാശാലയിലെ ഏതെങ്കിലും ക്യാംപസുകളിൽ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു.

രണ്ട് വിദ്യാര്‍ത്ഥികളും കടുത്ത ദുഷ്‌പെരുമാറ്റം നടത്തിയെന്നും സര്‍വകലാശാല നിയമങ്ങള്‍ ലംഘിച്ചെന്നുമാണ് ലാഹോര്‍ സര്‍വകലാശാല അവകാശപ്പെടുന്നത്.

അതേ സമയം പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൾ ബക്തവർ ഭൂട്ടോ സർദാരി സർവകലാശാല നടപടിയെ പരിഹാസ്യമെന്ന് വിശേഷിപ്പിച്ചു. മുൻ ടെസ്റ്റ് ക്രിക്കറ്റ് താരം വസീം അക്രമിന്റെ ഭാര്യ ഷാനിയേര അക്രമും നടപടിക്കെതിരെ രംഗത്ത് വന്നു.

Related Articles

Back to top button