InternationalLatest

ഇന്ത്യയില്‍ നിന്നുള്ള യാത്രകാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച്‌ യുഎഇ

“Manju”

ദുബായ്: മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യാക്കാര്‍ക്ക് ആശ്വാസവുമായി യുഎഇ . യാത്രകാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ചു . ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനാകാതെ കേരളത്തിലടക്കം കുടുങ്ങികിടക്കുന്ന താമസ വിസയുള്ള പ്രവാസികള്‍ക്ക് വാക്‌സിന്‍ സ്വീകരിച്ച്‌ യുഎഇയിലേക്ക് മടങ്ങാം.

യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്ക് ജൂണ്‍ 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാം. 48 മണിക്കൂറിനകത്തുള്ള പിസിആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. യുഎഇക്ക് പുറമേ ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button