InternationalLatest

ദുരന്തമായി സ്റ്റാര്‍ പേസര്‍

“Manju”

പരുക്കില്‍ നിന്നു മുക്തനായി സ്റ്റാര്‍ പേസര്‍ ആന്റ്‌റിച്ച്‌ നോര്‍ക്യെ തിരിച്ചെത്തിയതില്‍ ഏറെ സന്തോഷത്തോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത് ഇന്നലെ ടോസിനെത്തിയത്. കഴിഞ്ഞ സീസണില്‍ തങ്ങളുടെ കുതിപ്പിന് നിര്‍ണായക പങ്കുവഹിച്ച താരം തിരിച്ചെത്തിയത് ടീമിന്റെ കരുത്ത് കൂട്ടിയെന്നും റിഷഭ് ടോസിനു ശേഷം പറഞ്ഞിരുന്നു.

എന്നാല്‍ തിരിച്ചുവരവില്‍ വന്‍ ദുരന്തമായിരുന്നു നോര്‍ക്യെയെ കാത്തിരുന്നത്. ഇന്ത്യന്‍ മണ്ണില്‍ ആദ്യമായി ഐ.പി.എല്‍. കളിക്കാനിറങ്ങിയ താരത്തിന് ആദ്യ മത്സരത്തില്‍ തന്നെ പന്തെറിയുന്നതില്‍ നിന്നു വിലക്കു ലഭിച്ചു. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രണ്ടു ബീമര്‍ എറിഞ്ഞതോടെയാണ് താരത്തെ മത്സരത്തില്‍ തുടര്‍ന്നു പന്തെറിയുന്നതില്‍ നിന്നു വിലക്കിയത്.

Related Articles

Back to top button