InternationalLatest

യു.എ.ഇക്ക് തകര്‍പ്പന്‍ ജയം

“Manju”

മസ്കത്ത്: ബാറ്റ്സ്മാന്മാരും ബൗളര്‍മാരും കളംനിറഞ്ഞാടിയപ്പോള്‍ ഏഷ്യ കപ്പ് യോഗ്യത മത്സരത്തില്‍ സിംഗപ്പൂരിനെതിരെ യു.എ.ഇക്ക് 47 റണ്‍സിന്‍റെ ആധികാരിക ജയം.161 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംഗപ്പൂര്‍ 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ഔട്ടായി. യു.എ.ഇക്കുവേണ്ടി പളനിയപ്പന്‍ മെയ്യപ്പന്‍, ജുനൈദ് സിദ്ദീഖ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഗംഭീര പ്രകടനം കാഴ്ചവെച്ചു. ടോസ് നേടിയ സിംഗപ്പൂര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. യു.എ.ഇ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. യു.എ.ഇക്കുവേണ്ടി മുഹമ്മദ് വസീം 58 (34), വൃത്യ അരവിന്ദ് 18 (9), നായകനും മലയാളിയുമായ റിസ്വാന്‍ റഊഫ് 13 (16), മറ്റൊരു മലയാളിതാരം ബാസില്‍ ഹമീദ് 38 (28), സവര്‍ ഫരീദ് 11 (12) എന്നിവര്‍ രണ്ടക്കം കടന്നു. സിംഗപ്പൂരിന്‍റെ ജനക് പ്രകാശ് 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വിനോദ് ഭാസ്കരന്‍ രണ്ടും അദ്വൈത ഭാര്‍ഗവ, അക്ഷയ് പുരി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Related Articles

Back to top button