IndiaKeralaLatest

സുരേഷ്​ ഗോപി ചികിത്സയില്‍; ന്യൂമോണിയയെന്ന്​ സംശയം

“Manju”

തിരുവനന്തപുരം: ബി.ജെ.പിയുടെ സ്​ഥാനാര്‍ഥി പട്ടിക വരാനിരിക്കെ സുരേഷ്​ ഗോപി എം.പി ചികിത്സയില്‍. ന്യൂമോണിയ ബാധയെന്നാണ്​ സംശയം.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നാലുദിവസമായി ചികിത്സയില്‍ കഴിയുകയാണ്​ താരം. പത്ത്​ ദിവസത്തെ വിശ്രമം ഡോക്​ടര്‍മാര്‍ സുരേഷ്​ ഗോപിക്ക്​ നിര്‍ദേശിച്ചിട്ടുണ്ട്​.

ജോഷി ​സംവിധാനം ചെയ്യുന്ന ചിത്രം പാപ്പന്‍റെ ലൊക്കേഷനില്‍നിന്ന്​ സുരേഷ്​ ഗോപിയെ നേരിട്ട്​ ആശുപത്രിയില്‍ ​പ്രവേശിപ്പിക്കുകയായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക്​ സുരേഷ്​ ഗോപിയെ പരിഗണിക്കുന്നുണ്ടെന്നാണ്​ വിവരം.

 

Related Articles

Back to top button