InternationalLatest

മക്ക സൗരോര്‍ജത്തിലേക്ക് മാറണമെന്ന് ഗ്രീന്‍പീസ്

“Manju”

മക്ക; സൗദിയില്‍ ആരാധനാലയങ്ങള്‍ സൗരോര്‍ജത്തിലേക്ക് മാറി കാര്‍ബണ്‍ മലിനീകരണം തടയാനുള്ള പദ്ധതികള്‍ക്ക് മക്കയിലെ മസ്ജിദുല്‍ ഹറമിനു നേതൃത്വം നല്‍കാനാകുമെന്ന് പരിസ്ഥിതി സംരക്ഷണ സംഘടനയായ ഗ്രീന്‍പീസ്.

മസ്ജിദുല്‍ ഹറം പോലെ ലോകത്തെ ഏറ്റവും വലിയ പള്ളികളില്‍ സൗരോര്‍ജം സ്ഥാപിക്കുന്നതിലൂടെ ഗ്രഹത്തെ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രീന്‍പീസ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു .

മധ്യപൂര്‍വദേശ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, എന്നിവിടങ്ങളിലെ വലിയ 10 പള്ളികളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചാല്‍ വര്‍ഷത്തില്‍ 12,025 ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം കുറയ്ക്കാമെന്നാണ് പരിസ്ഥിതി സംരക്ഷണ സംഘടനയുടെ കണ്ടെത്തല്‍. മദീനയില്‍ മാത്രം 3199 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് തടയാം.

സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിലൂടെ മദീനാ പള്ളിയില്‍ പ്രതിവര്‍ഷം 3,75,420 ഡോളറും ഡമാസ്കസിലെ ഉമയ്യദ് മസ്ജിദില്‍ 373,200 ‍ഡോളറും ജോഹന്നാസ്ബര്‍ഗിലെ നിസാമിയെ മോസ്‌കില്‍ 9,493 ഡോളറും ലാഭിക്കാം. മദീനയില്‍ സോളര്‍ പാനല്‍ സ്ഥാപിക്കാന്‍ 31 ലക്ഷം ഡോളര്‍ ചെലവാകുമെങ്കിലും 8 വര്‍ഷത്തിനകം അവ തിരിച്ചെടുക്കാനാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related Articles

Back to top button