India

എല്ലാ ബാങ്കുകളും സ്വകാര്യവത്ക്കരിക്കില്ല; നിർമ്മലാ സീതാരാമൻ

“Manju”

ന്യൂഡൽഹി: എല്ലാ ബാങ്കുകളും സ്വകാര്യവത്ക്കരിക്കില്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. സ്വകാര്യവത്ക്കരിക്കുന്ന ബാങ്കുകളിലെ ജീവനക്കാരുടെ താത്പ്പര്യം പൂർണമായും സംരക്ഷിക്കുമെന്ന് ധനമന്ത്രി ഉറപ്പ് നൽകി. കേന്ദ്രമന്ത്രിസഭയുടെ തീരുമാനങ്ങൾ അറിയിക്കാനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് നിർമ്മലാ സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്.

‘സ്വകാര്യവത്ക്കരണത്തിന്റെ ഭാഗമായി സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ ജീവനക്കാരെ പിരിച്ചുവിടുകയോ ചെയ്യില്ല. ശമ്പള സ്‌കെയിലിന്റെ കാര്യത്തിലോ പെൻഷന്റെ കാര്യത്തിലോ ആശങ്കപ്പെടേണ്ടതില്ല. ജീവനക്കാരുടെ എല്ലാ താത്പ്പര്യങ്ങളും അവകാശങ്ങളും പൂർണമായും സംരക്ഷിക്കപ്പെടും. ബാങ്കിംഗ് മേഖലയുടെ സ്വകാര്യവത്ക്കരണം ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നും ധനമന്ത്രി വ്യക്തമാക്കി.

ബാങ്കുകളുടെ സ്വകാര്യവത്ക്കരണത്തിനെതിരെ രാഹുൽ ഗാന്ധി പങ്കുവെച്ച ട്വീറ്റിന് നിർമ്മല മറുപടി നൽകി. കേന്ദ്രസർക്കാർ ലാഭത്തെ സ്വകാര്യവത്ക്കരിച്ച് നഷ്ടത്തെ ദേശീയവത്ക്കരിക്കുകയാണെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. നഷ്ടത്തിന്റെ കണക്ക് ഏറ്റവുമധികം ഉണ്ടായത് യുപിഎ സർക്കാരിന്റെ കാലത്താണെന്ന് വിമർശിച്ച ധനമന്ത്രി അഴിമതിയെ ദേശീയവത്ക്കരിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും കൂട്ടിച്ചേർത്തു.

Related Articles

Back to top button