KeralaLatest

ഫിറോസ് കുന്നംപറമ്പിലിനെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കും : ചെന്നിത്തല

“Manju”

തവനൂർ: തവനൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിനെ കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിടുത്തെ പ്രവർത്തകരുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ഫിറോസ് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ അദ്ദേഹത്തെ കൈപ്പത്തിയിൽ നിർത്തണമെന്ന് അവിടുത്തെ പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ഫിറോസ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കില്ലെന്നായിരുന്നു ചെന്നിത്തല കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നത്.

ഫിറോസ് കുന്നംപറമ്പിലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരേ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയർത്തിയിരുന്നു. ജീവകാരുണ്യ പ്രവർത്തനവുമായി ബന്ധപ്പെട്ടുയർന്ന സാമ്പത്തിക തിരിമറി ആരോപണങ്ങളും ഫിറോസിന് തിരിച്ചടിയാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ലീഗ് പ്രവർത്തകരാണ് ഇപ്പോൾ ഫിറോസിന്റെ പ്രചാരണത്തിൽ സജീവമായിരിക്കുന്നത്. സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് ഫിറോസ് നടത്തിയ റോഡ് ഷോയും വിവാദമായിരുന്നു.

സിറ്റിങ്ങ് എംഎൽഎയും മന്ത്രിയുമായ കെ.ടി ജലീൽ ആണ് എൽഡിഎഫിന് വേണ്ടി തവനൂരിൽ മത്സരിക്കുന്നത്.

Related Articles

Back to top button