IndiaKeralaLatest

സാധാരണക്കാരൻ ബുദ്ധിമുട്ടുന്നു. കടകളില്‍ ‘കടം ചോദിക്കരുത്’ ബോര്‍ഡുകള്‍

“Manju”

ലോക്ഡൗണ്‍ മൂലമുണ്ടായ തൊഴില്‍ നഷ്ടങ്ങളും സാമ്ബത്തിക പ്രതിസന്ധികളും ഗ്രാമീണ മേഖലയിലുള്ളവരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. 100 രൂപ പോലുമെടുക്കാനില്ലാതെ സാധാരണക്കാര്‍ വലയുകയാണ്. ഗ്രാമപ്രദേശങ്ങളിലെ ചെറുകടകളില്‍ കടംകൊടുക്കില്ലെന്ന ബോര്‍ഡുകള്‍ വന്നുതുടങ്ങി. പ്രദേശത്തുള്ളവര്‍ക്കു കടം നല്‍കിയത് തിരിച്ചു കിട്ടാതെ ബുദ്ധിമുട്ടിലായവരാണ് ബോര്‍ഡെഴുതിയത്.
റബറോ, തേങ്ങയോ ഉള്ളവര്‍ക്ക് അതും വില്‍ക്കാനാവാത്ത അവസ്ഥ. കപ്പയും ചേനയുമൊന്നും വാങ്ങാനാരുമില്ല.
ചെറുകിട സ്ഥാപനങ്ങളിലും നിര്‍മാണ മേഖലയിലും ജോലി ചെയ്തിരുന്നവര്‍ പണിയും വരുമാനവുമില്ലാതെ വീര്‍പ്പുമുട്ടുകയാണ്. ദിവസക്കൂലിക്കാരായ പലരുടെയും തൊഴില്‍ ഇല്ലാതായി. കഴിഞ്ഞ ദിവസങ്ങളിലെ മഴയും തൊഴില്‍ മേഖലയ്ക്കു വിനയായി.
മില്‍മ പാല്‍ സംഭരണം കുറച്ചതും വൈകുന്നരത്തെ പാല്‍ വേണ്ടെന്ന തീരുമാനവും ക്ഷീരകര്‍ഷകരെ പ്രയാസത്തിലാക്കിയിരിക്കുകയാണ്

Related Articles

Back to top button