IndiaLatest

കടുവയിൽ പൃഥ്വിരാജിന്റെ മകളായി വൃദ്ധി വിശാൽ: സന്തോഷ വിവരം പങ്കുവച്ച് കൊച്ചുമിടുക്കിയുടെ അച്ഛൻ

“Manju”

കൊച്ചി: വിവാഹ വേദിയിൽ തകർപ്പൻ നൃത്തച്ചുവടുകളിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ യു.കെ.ജിക്കാരിയായ വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം സിനിമയിൽ അഭിനയിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ മകളായാണ് ഈ കൊച്ചുമിടുക്കി എത്തുന്നത്. വൃദ്ധിയുടെ പിതാവ് വിശാൽ കണ്ണനാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

‘ദൈവത്തിന് നന്ദി. എന്റെ മോളുടെ വീഡിയോ ഷെയർ ചെയ്ത എല്ലാ മീഡിയയ്ക്കും ഓരോരുത്തർക്കും നന്ദി. രാജുവേട്ടന്റെ മോളായി വൃദ്ധി വിശാൽ ബിഗ് സ്‌ക്രീനിലേക്ക്.. എല്ലാവരും അനുഗ്രഹിക്കണം. പ്രാർത്ഥിക്കണം. മകളുടെ മൂന്നാമത്തെ ചിത്രമാണിത്’ വിശാൽ കുറിച്ചു. കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി.

സീരിയൽ താരമായ അഖിൽ ആനന്ദിന്റെ വിവാഹ വേദിയിലാണ് വൃദ്ധി വിശാൽ ചുവടുവച്ചത്. യു.കെ.ജി വിദ്യാർത്ഥിയായ വൃദ്ധിയുടെ വീഡിയോ നിമിഷ നേരംകൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയത്. ടിവിയിൽ സ്വയം നോക്കി പഠിച്ച ചുവടുകളാണ് വിവാഹ വേദിയിൽ കളിച്ചതെന്ന് അച്ഛൻ പറയുന്നു. പത്തനംതിട്ട വടശ്ശേരിക്കരയിലെ ലാൽ ഫോട്ടോഗ്രഫി കമ്പനി പങ്കുവച്ച വീഡിയോയായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.

Related Articles

Back to top button