India

12-ാം ക്ലാസ് പരീക്ഷ; മാര്‍ക്ക് നിര്‍ണയിക്കുന്ന മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും

“Manju”

ഡല്‍ഹി: സിബിഎസ്‌ഇ 12-ാം ക്ളാസ് പരീക്ഷയുടെ മാര്‍ക്ക് നിര്‍ണയിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം രണ്ട് ദിവസത്തിനുള്ളില്‍ അറിയാം. പത്താംക്ളാസിലെയും പതിനൊന്നാം ക്ളാസിലെയും മാര്‍ക്കുകള്‍ കൂടി കണക്കിലെടുക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കൂടുതല്‍ ആലോചനകള്‍ ആവശ്യമുള്ളതുകൊണ്ടാണ് ഇത് പുറത്തിറക്കുന്നത് രണ്ട് ദിവസത്തേക്ക് കൂടി ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദ് ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ധാരണയായത്. മാര്‍ക്ക് നിര്‍ണയിക്കാന്‍ കുറ്റമറ്റ സംവിധാനം വേണമെന്ന നിര്‍ദ്ദേശം യോഗം സിബിഎസ്‌ഇക്ക് നല്‍കിയിരുന്നു. ഇതിനായി രൂപീകരിച്ച പത്തംഗ സമിതി വിശദമായ കൂടിയാലോചനയാണ് കഴിഞ്ഞ പത്ത് ദിവസമായി നടന്നു വന്നത്.

Related Articles

Back to top button