KeralaLatest

മയക്കുമരുന്നും ആയുധങ്ങളും കടത്താൻ ശ്രമിച്ച ബോട്ടുകൾ പിടികൂടി

“Manju”

കൊച്ചി : ആയുധങ്ങളും മയക്കുമരുന്നും കടത്താൻ ശ്രമിച്ച മൂന്ന് ബോട്ടുകൾ തീരസംരക്ഷണ സേന പിടികൂടി. മിനിക്കോയി ദ്വീപിന് സമീപത്ത് വെച്ചാണ് ബോട്ടുകൾ പിടികൂടിയത്. ബോട്ടുകളിൽ നിന്ന് എകെ 47 തോക്കും, 1000 തിരകളും, മുന്നൂറ് കിലോ ഹെറോയിനും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

എട്ട് ദിവസമായി ദ്വീപിന് സമീപം മൂന്ന് ബോട്ടുകൾ സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിത്തിരിയുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ തീരസംരക്ഷണ സേന ആസൂത്രിതമായി ബോട്ടുകളെ വളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനിലാണ് ആയുധങ്ങളും മയക്കുമരുന്നു പിടിച്ചെടുത്തത്.

ബോട്ടിൽ എത്ര പേരുണ്ട്, ഇവർ ഇന്ത്യൻ പൗരന്മാരാണോ എന്നുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. പിടികൂടിയ ബോട്ടുകളുമായി കേരളാ തീരത്തേയ്ക്ക് വരികയാണെന്ന് തീരസംരക്ഷണ സേന അറിയിച്ചു.

കഴിഞ്ഞായാഴ്ചയും സമാനമായ സാഹചര്യത്തിൽ മിനിക്കോയി ദ്വീപിനടുത്ത് നിന്നും മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ബോട്ടിലുണ്ടായിരുന്ന മയക്കുമരുന്ന് കടലിൽ എറിഞ്ഞു എന്നാണ് ഇവർ മൊഴി നൽകിയത്. സംഭവത്തിൽ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. സ്ഥലത്ത് ആയുധങ്ങളും മയക്കുമരുന്ന് കടത്തും വർദ്ധിച്ചിരിക്കുന്നതിനാൽ തീരസംരക്ഷണ സേന പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

Related Articles

Back to top button