InternationalLatest

ഇന്ത്യയോട് സമാധാനം അഭ്യര്‍ത്ഥിച്ച്‌ പാക് സൈനിക മേധാവി

“Manju”

ശ്രീജ.എസ്‌

ഇസ്ലാമബാദ്: ഇന്ത്യയുമായുള്ള പഴയ പ്രശ്‌നങ്ങള്‍ മറക്കണമെന്ന് പാകിസ്ഥാന്‍ മുതിര്‍ന്ന സൈനീക മേധാവി. ഭൂതകാലത്തെ കുഴിവെട്ടി മൂടിയ ശേഷം ഇരുരാജ്യങ്ങളും സഹകരിച്ച്‌ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടന്ന ഒരു സെമിനാറില്‍ ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പണ്ഡിതന്മാരുടെയും വിദഗ്ധരുടെയും ഒത്തുചേരലിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജനറല്‍ ഖമര്‍ ജവാദ് ബജ്വ.

കഴിഞ്ഞ മാസം ഇരുരാജ്യങ്ങളുടേയും സൈനികര്‍ തമ്മില്‍ സംയുക്ത വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് പ്രതികരണമുണ്ടായിരിക്കുന്നത്. ജനറല്‍ ഖമര്‍ ജവാദ് ബജ്വയുടേതാണ് ശ്രദ്ധേയമായ പരാമര്‍ശമുണ്ടായിരിക്കുന്നത്. അതേസമയം പ്രശ്‌നങ്ങളുടെ പരിഹാരത്തിന് വേണ്ടി മറ്റ് രാജ്യങ്ങളും ഇടപെടണമെന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഭാരം ഇന്ത്യയിലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അതിനൊപ്പം തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം അവസാനിപ്പിക്കുന്നതില്‍ അമേരിക്കക്കും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഭൂതകാലത്തെ മറവ് ചെയ്ത് മുന്നോട്ട് പോകുവാണ് വേണ്ടത്. പക്ഷെ നമ്മുടെ അയല്‍ രാജ്യമായ ഇന്ത്യ ഇതിന് അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ വരെ എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദക്ഷിണേഷ്യന്‍ ആണവ എതിരാളികള്‍ തമ്മിലുള്ള പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍ ‘ഈ പ്രദേശത്തെ ദാരിദ്ര്യത്തിന്റെയും അവികസിതവുമായ ചതുപ്പുനിലത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്,’ പാകിസ്ഥാന്‍ സര്‍ക്കാറിന്റെ പുതിയ സുരക്ഷാ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനാണ് സമ്മേളനത്തില്‍ ബജ്വയുടെ പരാമര്‍ശം. അതേസമയം, ഇന്ത്യയുടെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button