KeralaLatest

അപേക്ഷ ക്ഷണിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ 2020ലെ എസ്എസ്എൽസി, സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പരിതോഷികം നൽകുന്നതിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വണ്ണും നേടിയവർക്കാണ് പാരിതോഷികത്തിന് അപേക്ഷ ക്ഷണിക്കുന്നത്.

അപേക്ഷ മലബാർ ക്ഷേത്ര ജീവനക്കാരുടെയും, എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി സെക്രട്ടറി ഓഫീസിൽ സെപ്റ്റംബർ 30 വൈകീട്ട് അഞ്ചുമണി വരെ സ്വീകരിക്കുന്നതാണ്.

സമയ പരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷയുടെ മാതൃക മലബാർ ക്ഷേത്ര ജീവനക്കാരുടെ എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി സെക്രട്ടറി ഓഫീസിലും അസിസ്റ്റന്റ് കമ്മീഷണർമാരുടെ ഓഫീസിലും ഡിവിഷൻ ഇൻസ്പെക്ടർമാരുടെ ഓഫീസിലും ലഭിക്കും.

കൂടാതെ മലബാർ ദേവസ്വം ബോർഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0495-2360720എന്ന നമ്പറിൽ ബന്ധപ്പെടാം.

Related Articles

Back to top button