IndiaLatest

രാജ്യതലസ്ഥാനത്ത് രോഗവ്യാപനം രൂക്ഷം

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ അനില്‍ ബെയ്ജാല്‍, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ തുടങ്ങിയവര്‍ യോ​​ഗത്തില്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ തുടര്‍ ദിവസങ്ങളില്‍ സ്വീകരിക്കേണ്ട കൂടുതല്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. ഡല്‍ഹിയിലെ മേയര്‍മാരെയും അമിത്ഷാ ഇന്ന് കാണും.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച അവലോകന യോഗത്തിലും ഡല്‍ഹിയിലെ സാഹചര്യം ചര്‍ച്ചയായിരുന്നു. ഡല്‍ഹിയില്‍ കൊവിഡ് മരണ നിരക്കും രോഗബാധയും കൂടുകയും രോഗ മുക്തി നേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നത് കനത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്.

ഡല്‍ഹിയില്‍ നഴ്സിംഗ് ഹോമുകള്‍ക്കും കൊവിഡ് ചികിത്സ നടത്താമെന്ന് തീരുമാനമായി. പത്തു മുതല്‍ 49 വരെ ബെഡുകള്‍ ഉള്ള നഴ്സിംഗ് ഹോമുകള്‍ക്കാണ് ചികിത്സക്ക് അനുമതി. ഇതു സംബന്ധിച്ച്‌ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

Related Articles

Back to top button