KeralaLatest

1999ല്‍ ഇന്ത്യന്‍ വിമാനം റാഞ്ചിയ ഭീകരനെ പാകിസ്ഥാനില്‍ വച്ച്‌ ‘അജ്ഞാതര്‍’ വധിച്ചു

“Manju”

കറാച്ചി : ഇന്ത്യ തേടുന്ന കൊടും ഭീകരനെ പാകിസ്ഥാനിലെ കറാച്ചിയില്‍ വച്ച്‌ അജ്ഞാത സംഘം കൊലപ്പെടുത്തി. 1999ല്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരരില്‍ ഒരാളായ സഹൂര്‍ മിസ്ത്രി എന്ന സാഹിദ് അഖുന്ദാണ് പാകിസ്ഥാനിലെ തുറമുഖ പട്ടണമായ കറാച്ചിയില്‍ വച്ച്‌ വധിക്കപ്പെട്ടത്.
മുഖം മറച്ച രണ്ടംഗ സംഘമാണ് ഇയാളെ വധിച്ചത്. അക്രമി സംഘം എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മാര്‍ച്ച്‌ ഒന്നിനാണ് ഭീകരന്‍ വീട്ടില്‍ വച്ച്‌ ആക്രമിക്കപ്പെട്ടത്.

വിമാനം തട്ടിക്കൊണ്ടു പോയ ശേഷവും സഹൂറിന് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടായിരുന്നു. ഇയാള്‍ പാക് ചാര സംഘടനയായ ഐ എസ് ഐയുടെ സുരക്ഷയിലായിരുന്നു കഴിഞ്ഞിരുന്നത്. വ്യവസായി എന്ന വ്യാജേനയാണ് കറാച്ചിയില്‍ കഴിഞ്ഞിരുന്നത്.

Related Articles

Back to top button