KeralaLatest

കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍

“Manju”

ആലുവ; ആന്ധ്രയില്‍ നിന്നു ട്രെയിനില്‍ കൊണ്ടുവന്ന 48 കിലോഗ്രാം കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍ ആയിരിക്കുന്നു . മലപ്പുറം തോട്ടുനാഗപ്പുരയ്ക്കല്‍ നിധിന്‍ നാഥ് (26), കര്‍ണാടകയില്‍ താമസിക്കുന്ന മലയാളി സുധീര്‍ കൃഷ്ണന്‍ (45) എന്നിവരെ ആര്‍പിഎഫും എക്സൈസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇടുക്കി സ്വദേശിക്കു കൈമാറാന്‍ എറണാകുളത്തേക്കു കൊണ്ടുപോകുകയായിരുന്നു എന്നാണു പ്രതികളുടെ മൊഴി. ഇവര്‍ എസി കംപാര്‍ട്മെന്റില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ വ്യാജ ഐഡി കാര്‍ഡ് ധരിച്ചാണു യാത്ര ചെയ്തിരിക്കുന്നത്.സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണു 2 പെട്ടികളിലും 4 ചാക്കുകളിലും കഞ്ചാവു സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്.

Related Articles

Back to top button