IndiaKeralaLatest

ട്രെയിനിൽ രാത്രി മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് വിലക്ക്.

“Manju”

കൊച്ചി; ട്രെയിനുകളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നതിന് കർശന വിലക്കേർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ മൊബൈൽ ചാർജിങ് പോയിന്റുകൾ നിർബന്ധമായി ഓഫാക്കിയിടണമെന്നാണ് നിർദേശം. തീപ്പിടിത്തസാധ്യതയുള്ളതിനാൽ നടപടി.
രാത്രികളിൽ ചാർജിങ്ങിന് വിലക്കേർപ്പെടുത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിരവധി ട്രെയിനുകളിൽ ചാർജിങ് പോയിന്റുകൾ രാത്രി ഓഫാക്കാറില്ലെന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിലപാട് കടുപ്പിച്ചത്. വീഴ്ചവരുത്തുന്ന എ.സി. മെക്കാനിക് അടക്കമുള്ള ജീവനക്കാർക്ക് ദക്ഷിണ റെയിൽവേ താക്കീത് നൽകിയിട്ടുണ്ട്. മിന്നൽപ്പരിശോധനകൾ നടത്താനും ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കാനുമാണ് തീരുമാനം. ഇക്കാര്യം സർക്കുലർ മുഖേന ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.
രാത്രി ചാർജ് ചെയ്യാനിടുന്ന മൊബൈലും ലാപ്ടോപ്പും മറ്റും ചൂടായി അപകടമുണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം അപകടസാധ്യത ഒഴിവാക്കാനാണ് പുതിയ നടപടി. രാത്രിയിൽ ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നത് ഉറങ്ങുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികളും ഉയർന്നിരുന്നു. ചാർജിങ് പോയിന്റുകൾ രാത്രി ഓഫാക്കിയിടുന്നതോടെ ഇതിനും പരിഹാരമാകും.

Related Articles

Back to top button