IndiaLatest

പത്തായത്തില്‍ കുടുങ്ങി, 5 കുട്ടികള്‍ മരിച്ചു

“Manju”

പത്തായത്തിൽ കുടുങ്ങി 5 കുട്ടികൾ മരിച്ചു | Rajasthan Children death |  Manorama Online

ശ്രീജ.എസ്‌

രാജസ്ഥാന്‍: ബിക്കാനിറില്‍ കളിക്കുന്നതിനിടെയില്‍ ധാന്യങ്ങള്‍ സൂക്ഷിക്കുന്ന പത്തായത്തിലിറങ്ങിയ 5 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. മരിച്ചവരെല്ലാം 8 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. ഹിമ്മത് സാഗര്‍ ഗ്രാമത്തിലാണു ദാരുണ സംഭവം നടന്നത്.ഒഴിഞ്ഞു കിടന്ന പത്തായത്തില്‍ കുട്ടികള്‍ ഓരോരുത്തരായി ഇറങ്ങിയതിനെ തുടര്‍ന്ന് വാതില്‍ അടയുകയായിരുന്നു.കുട്ടികളെ കാണാതായതിനെത്തുടര്‍ന്നു തിരച്ചില്‍ നടത്തി പത്തായം തുറന്നപ്പോഴേക്കും എല്ലാവരും അവശനിലയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button