IndiaLatest

സംസ്ഥാനത്തേക്ക് എത്തുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനൊരുക്കുന്നു

“Manju”

ബെംഗളൂരു: അടിയന്തിര സാ​ഹചര്യങ്ങളിലെ യാത്രകള്‍ക്കൊഴികെ കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഡ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് കോവിഡ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കര്‍ണാടക. ഈ മാസം 25 മുതല്‍ കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവരുടെ കോവിഡ് നെഗറ്റീവ് (ആര്‍ടി പിസിആര്‍) സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. വിമാനം, ട്രെയിന്‍, ബസ്‌, സ്വകാര്യ വാഹനങ്ങള്‍ എന്നിവയിലെല്ലാമുള്ള യാത്രികര്‍ 72 മണിക്കൂറിനകമുള്ള സര്‍ട്ടിഫിക്കറ്റാണ് കയ്യില്‍ കരുതേണ്ടത്.

ആര്‍ടി പിസിആര്‍ നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹ്രസ്വ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്കും നിര്‍ബന്ധമാക്കും. പഠനത്തിനും ജോലിക്കുമായി പതിവായി എത്തി മടങ്ങുന്നവരും ചരക്കുലോറി ഡ്രൈവര്‍മാരും മറ്റും രണ്ടാഴ്ചയ്ക്കിടെ കോവിഡ് പരിശോധന നടത്തിയ രേഖ കൈവശം വയ്ക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. അതേസമയം, അടുത്ത ബന്ധുക്കളുടെ മരണം, മെഡിക്കല്‍ അത്യാവശ്യം തുടങ്ങിയ അടിയന്തര യാത്രകള്‍ക്കു കോവിഡ് രേഖ ഇല്ലാതെ എത്താം. എന്നാല്‍, അതിര്‍ത്തിയില്‍ സ്രവ സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കും. മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. കൃത്യമായ മൊബൈല്‍ നമ്ബറുകളും കൈമാറണം. ഭരണഘടനാ ചുമതലകള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ രംഗത്തെ പ്രഫഷനലുകള്‍ക്കും ഇളവുണ്ട്. 2 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു പരിശോധന വേണ്ട.

Related Articles

Back to top button